നന്ദിയോട്: ഇളവട്ടത്തിന് സമീപം ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇളവട്ടം ആലുംകുഴി റോഡിൽ രാത്രി പത്തുമണിയോടെ ആയിരുന്നു സംഭവം. പച്ചമല സ്വദേശിയും നെടുമങ്ങാട് താമസക്കാരനുമായ യുവാവിന്റെ വാഹനത്തെയാണ് ഇവർ ഇടിച്ച് തെറിപ്പിച്ചത്. ഇയാൾക്ക് കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമിതവേഗതയിലെത്തിയ ബൈക്ക് എതിരെ വന്ന മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു. അമിത വേഗതയിൽ എത്തിയവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.



0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.