Recent-Post

ബി.ജെ.പി പദയാത്ര സംഘടിപ്പിച്ചു



നെടുമങ്ങാട്: സംസ്ഥാന സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെയും കേന്ദ്രസർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ അട്ടിമറിക്കുന്നതിനുമെതിരെയും ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ്‌ വെള്ളനാട് അനിലിന്റെ നേത്യത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. പദയാത്ര ബി.ജെ.പി തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുളയറ രതീഷ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.




അരുവിക്കര ഗ്രാമ പഞ്ചായത്തിലെ ഇറയാംകോട് നിന്നും ആരംഭിച്ച് വെള്ളനാട് ജംഗ്ഷനിൽ സമാപിക്കുന്ന രീതിയിലാണ് യാത്ര സംഘടിപ്പിച്ചത്. വെള്ളനാട് ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന സമിതി അംഗം എരുത്താവൂർ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.


Post a Comment

0 Comments