Recent-Post

രാജ്യം മുഴുവൻ മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനം: ആദ്യ സമ്മേളനം കണ്ണൂരിൽ





കണ്ണൂർ:
ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷന്റെ (ജി.ഐ.എ) നേതൃത്വത്തിൽ, ഇന്ത്യയിലെ 30 സംസ്ഥാനങ്ങളിലും കേരളത്തിലെ 14 ജില്ലകളിലും 'മതസൗഹാർദ്ദ രാഷ്ട്രീയ സമ്മേളനങ്ങൾ' സംഘടിപ്പിക്കുന്നു. ആദ്യ സമ്മേളനം ഫെബ്രുവരി 11 ന് കണ്ണൂരിൽ നടക്കും. കെ.പി.സി.സി പ്രസിഡന്റ്‌ കെ. സുധാകരൻ എം. പി പ്രതിനിധി സമ്മേളനം ഉത്ഘാടനം ചെയ്യും. ഗ്ലോബൽ ഇന്ത്യൻ അസ്സോസിയേഷൻ അന്താരാഷ്ട്ര പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് അദ്ധ്യക്ഷത വഹിക്കും. സി.പി.എം അടക്കമുള്ള വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, ഹിന്ദു - മുസ്ലിം - ക്രൈസ്തവ നേതാക്കളും പരിപാടിയിൽ പങ്കെടുക്കും.


അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യമെമ്പാടും നടക്കുന്ന സമ്മേളനങ്ങൾ, രാജ്യത്തെ മുഴുവൻ മതേതര - ജനാധിപത്യ പാർട്ടികളുടെയും സംഗമവേദിയായിരിക്കുമെന്ന് ജി.ഐ.എ പ്രസിഡന്റ്‌ രാജീവ്‌ ജോസഫ് വ്യക്തമാക്കി. ആയിരം 'നാഷണൽ കോർഡിനേറ്റർമ്മാരുടെ' നേതൃത്വത്തിലാണ് എല്ലാ സംസ്ഥാനങ്ങളിലും സമ്മേളനങ്ങളൾ സംഘടിപ്പിക്കുന്നത്. സമ്മേളനങ്ങളുടെ ചിലവുകൾ വഹിക്കുന്ന, സാധാരണക്കാരായ അഞ്ഞൂറ്റിയൊന്ന് പേരടങ്ങുന്ന 'സംഘാടക സമിതിയാണ്', ദേശീയ തലത്തിൽ സമ്മേളനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. സമ്മേളനത്തിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ, 9072795547 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കുക.


Post a Comment

0 Comments