Recent-Post

നെടുമങ്ങാട് ഗവണ്മെന്റ് കോളേജിൽ മന്ദിര ശിലാസ്ഥാപനം, മലയാള വിഭാഗ ഗവേഷണ കേന്ദ്രം, മലയാളം റിസർച്ച് ജേർണൽ എന്നിവയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

 



നെടുമങ്ങാട്
: നെടുമങ്ങാട് ഗവ. കോളേജിന്റെ ഭൗതിക സാഹചര്യങ്ങൾ ഉയർത്തുന്നതിന്റെ ഭാഗമായി പുതുതായി നിർമ്മിക്കുന്ന ലൈബ്രറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും  മലയാള വിഭാഗം പഠന ഗവേഷണ കേന്ദ്രത്തിന്റെയും മലയാളം റിസർച്ച് ജേർണലിന്റെ പ്രകാശനവും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു നിർവഹിച്ചു. 


2022ലെ എം.എ ഇക്കണോമിക്സ് പരീക്ഷയിൽ കേരളാ യൂണിവേഴ്സിറ്റിയുടെ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥി രഞ്ജിത്ത് ആർ, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത എൻ.സി.സി കേഡറ്റ് ആരതി വി, കേരള യൂണിവേഴ്സിറ്റി മികച്ച എൻ.എസ്.എസ് വോളന്റിയറായി തെരെഞ്ഞെടുത്ത ആദിത്യ വിജു എന്നിവരെ പ്രസ്തുത ചടങ്ങിൽ അനുമോദിക്കുകയും ചെയ്തു.




Post a Comment

0 Comments