Recent-Post

വിതുരയിൽ കട്ടിലില്‍ തീ പടര്‍ന്ന് കിടപ്പുരോഗിയായ വയോധികന്‍ വെന്ത് മരിച്ചു





ആനപ്പാറ: കട്ടിലില്‍ തീ പടര്‍ന്ന് കിടപ്പുരോഗിയായ വയോധികന്‍ വെന്ത് മരിച്ചു. ആനപ്പാറ കാരിക്കുന്ന് റോഡരികത്ത് വീട്ടില്‍ തങ്കപ്പന്‍(74)ആണ് മരിച്ചത്. സമീപത്തെ പ്ലാസ്റ്റിക് ടീപ്പോയില്‍ കത്തിച്ചുവെച്ച മെഴുക് തിരിയില്‍ നിന്ന് തീ പടര്‍ന്ന് കട്ടിലിലെ പ്ലാസ്റ്റിക് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം.ബുധനാഴ്ച രാവിലെയാണ് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.





തങ്കപ്പന്റെ ഭാര്യ ഷേര്‍ലി ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. മകള്‍ താമസിക്കുന്ന വീട്ടില്‍ നിന്ന് എല്ലാ ദിവസവും വയോധികന് ഭക്ഷണം കൊണ്ട് നല്‍കാറുണ്ടായിരുന്നു. രാവിലെ ഏഴ് മണിയോടെ ചായ കൊടുക്കാന്‍ മകൾ മുറിയിലേക്ക് കയറിയപ്പോഴാണ് വെന്തെരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്.


സ്ഥിരമായി മെഴുക് തിരി കത്തിച്ചു വെയ്ക്കുന്ന ശീലം തങ്കപ്പന് ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കട്ടിലും സമീപത്തുണ്ടായിരുന്ന ടീപ്പോയും പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. ഫൊറന്‍സിക് അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Post a Comment

0 Comments