Recent-Post

കാപ്പ നിയമപ്രകാരം അറസ്റ്റിലായി പുറത്തിറങ്ങിയ ഗുണ്ടയെ വീണ്ടും നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു


നെടുമങ്ങാട്: പിടിച്ചുപറി, മദ്യപിച്ചു പൊതുസ്ഥലത്ത്, ബഹളം ഉണ്ടാക്കൽ, കൂലിതല്ല്, പൊതുസ്ഥലത്ത് അടി കലശൽ, സ്ത്രീകളെ ശല്യപ്പെടുതൽ എന്നീ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ. കരിപ്പൂര് ഗവൺമെൻറ് ഹൈസ്കൂളിന് സമീപം കുഴിവള വീട്ടിൽ സ്റ്റമ്പർ അനീഷ് എന്ന് വിളിക്കുന്ന അനീഷ് (32) നീയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനായാണ് അറസ്റ്റ് ചെയ്തത്.



നേരത്തെയും അനീഷിനെ കാപ്പ പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുള്ളതായിരുന്നു. ജയിലിൽ നിന്ന് ഇറങ്ങിയതിനു ശേഷം വീണ്ടും ഏഴു കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് പോലീസ് കാപ്പാ പ്രകാരമുള്ള റിപ്പോർട്ട് തയ്യാറാക്കി ജില്ലാ പോലീസ് മേധാവി മുഖാന്തരം ജില്ലാ കളക്ടർക്ക് സമർപ്പിക്കുകയും ജില്ലാ കളക്ടർ അനീഷിനെ കരുതൽ പാർപ്പിക്കാൻ ഉത്തരവിടുകയും ചെയ്‌തത്‌. പോലീസ് അറസ്റ്റ് ഭയന്ന് അനീഷ് ബന്ധുവിനോടൊപ്പം നെയ്യാർ ഡാം സ്റ്റേഷൻ പരിധിയിലെ ഒരു വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരുന്നു എന്ന രഹസ്യവിവരം ജില്ലാ പോലീസ് മേധാവിയായ ശില്പ ദേവയ്യക്ക് ലഭിച്ചതിനെ തുടർന്ന് നെടുമങ്ങാട് പോലീസ് പ്രതിയെ തെരഞ്ഞു നെയ്യാർ ഡാമിൽ എത്തിയപ്പോൾ സ്റ്റമ്പർ അനീഷ് അവിടെ നിന്ന് രക്ഷപ്പെടുകയും നെടുമങ്ങാട് മുക്കോലക്കലിൽ എത്തുകയും രാത്രി ഏഴുമണിയോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.


നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ, ഇൻസ്പെക്ടർ സതീഷ് കുമാർ, സബ് ഇൻസ്പെക്ടർമാരായ, ശ്രീനാഥ്, സൂര്യ കെ ആർ, സിപിഒ മാരായ അനീഷ് കുമാർ, അജിത്ത് മോഹൻ, അഖിലേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments