
പൂവച്ചൽ: കുടുംബവഴക്കിനിടെ ഒരാൾക്ക് വെട്ടേറ്റു. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി ഫറൂക്കിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘമാണ് വീട്ടിൽ നിന്നും വിളിച്ചറക്കി വെട്ടിയത്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം തുടങ്ങി. കുടുംബ വഴക്കാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നത്. ഫറൂഖിനെ ആക്രമിച്ചത് സഹോദരിയുടെ മകനും സുഹ്യത്തുക്കളും ചേർന്നാണ് എന്നാണ് വിവരം. പത്തിലധികം ബൈക്കുകളിലാണ് അക്രമി സംഘം എത്തിയത്. അക്രമികളുടെ പക്കലുണ്ടായിരുന്ന വാളുകൾ പൊലീസ് കണ്ടെടുത്തു. ലഹരി മാഫിയ സംഘമാണ് ആക്രണത്തിന് പിന്നിലെന്നു പൊലീസ് പറഞ്ഞു.




0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.