Recent-Post

BREAKING NEWS
ലോഡ് ചെയ്യുന്നു...

പതിനാലുകാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച കെഎസ്ആർടിസി ജീവനക്കാരൻ കേസിൽ അറസ്റ്റിൽ



ആയിരൂർ
: പതിനാലുകാരിയുമായി ഒളിച്ചോടാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കേസിൽ അറസ്റ്റിൽ. പാറശാല കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ വെഹിക്കിൾ സൂപ്പർവൈസറായ പ്രകാശൻ (55) ആണ് അറസ്റ്റിലായത്.



ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിൽ നിന്ന് ഇറങ്ങിപ്പോരാൻ പ്രേരിപ്പിക്കുകയും നടുവിടുകയും ചെയ്തു. മകളെ കാണാതെയായതോടെ രക്ഷിതാക്കൾ ഡിസംബർ 3ന് അയിരൂർ പൊലീസിൽ പരാതി നൽകി. പെൺകുട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ച പൊലീസ് ചാറ്റിങ് വിവരങ്ങളിൽ നിന്ന് പ്രകാശനെ കണ്ടെത്തുകയായിരുന്നു. ട്രെയിന് കയറി എറണാകുളത്തേക്ക് പോവുകയായിരുന്ന പ്രതിയെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Post a Comment

0 Comments