Recent-Post

സൂക്ഷിക്കുക!!! മാലിന്യം നിക്ഷേപിക്കുന്നവർ നിരീക്ഷണത്തിലാണ്


 

അരുവിക്കര: മാലിന്യം നിക്ഷേപിക്കുന്നത് പതിവായതോടെ പ്രദേശത്ത് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു. ഇരുമ്പയിലെ കുമ്മി പ്രദേശത്ത് ആണ് ക്യാമറകൾ സ്ഥാപിച്ചത്. പ്രദേശത്ത് സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മലിനമാക്കുകയും ചെയ്ത സാഹചര്യത്തിൽ ജനങ്ങളുടെ നിരന്തരമായ പരാതികളും പ്രതിക്ഷേധവും ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിൽ ആണ് അരുവിക്കര ഗ്രാമപഞ്ചായത്തിന്റേയും കേരള ഗസറ്റഡ് എംപ്ലോയ്സ് ഓഫീസേഴ്സ് അസോസിയേഷന്റേയും (KGOA) സംയുക്ത ആഭിമുഖ്യത്തിൽ കുമ്മി പ്രദേശത്ത് നിരീഷണ ക്യാമറകൾ സ്ഥാപിച്ചത്.



വരും വർഷത്തിൽ എംഎൽഎയുടെ പ്രദേശിക വികസന ഫണ്ട് ഈ പ്രദേശത്തിന്റെ വികസനത്തിന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശത്തും പരിസര പ്രദേശത്തും മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് പഞ്ചായത്ത് അറിയിച്ചു.


Post a Comment

0 Comments