Recent-Post

ആര്യനാട്ട് കെഎസ്ആർടിസി ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി




ആര്യനാട്: ആര്യനാട്ട് കെഎസ്ആർടിസി ജീവനക്കാരനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ആര്യനാട് കാരക്കൻതോട് തോണിപ്പാറ സ്വദേശി ജി സജികുമാറിനെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ആർടിസി ഡ്രൈവറാണ് സജികുമാർ. പ്രാരാബ്ധങ്ങൾ കാരണമാണ് ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.



 

ആര്യനാട് ഡിപ്പോയിലെ ഡ്രൈവർ ആയിരുന്ന സജികുമാറിനെ ഈ അടുത്തകാലത്താണ് സിറ്റി ഡിപ്പോയിലേക്ക് സ്ഥലം മാറ്റിയത്. എന്നാൽ ഡ്യൂട്ടി കുറവായത് കാരണം കഴിഞ്ഞമാസം ശമ്പളം നൽകിയിരുന്നില്ല. നിരവധി തവണ ശമ്പളത്തിന് വേണ്ടി അപേക്ഷയെഴുതി നൽകിയിരുന്നതായി സഹപ്രവർത്തകർ പറയുന്നു. സഹപ്രവർത്തകരായ ഡ്രൈവർമാരിൽ നിന്നും കണ്ടക്ടർമാരിൽ നിന്നും കടം വാങ്ങിയിട്ടുമുണ്ട്. ശമ്പളം ലഭിക്കാത്തതിനാൽ സജികുമാർ അസ്വസ്ഥനായിരുന്നു. സിറ്റി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നിട്ടും ആര്യനാട് ഡിപ്പോയിൽ ഒഴിവു വരുമ്പോൾ ഇടയ്ക്കിടയ്ക്ക് ജോലിക്ക് വരുമായിരുന്നു എന്നാണ് സഹപ്രവർത്തകർ പറയുന്നത്.


Post a Comment

0 Comments