Recent-Post

ആനപ്പാറ വാർഡ് എ.ഡി.എസ്. വാർഷികം ഇന്നും നാളെയും




വിതുര: ആനപ്പാറ വാർഡിലെ കുടുംബശ്രീ എ.ഡി.എസ്.വാർഷികം ഇന്നും നാളെയുമായി വിവിധ പരിപാടികളോടെ നടക്കും. ഇന്ന് (ചൊവ്വാഴ്ച ) വൈകിട്ട് മൂന്ന് മണിക്ക് ആനപ്പാറ ജംഗ്ഷനിൽ വച്ച് വനിതകളുടെ വടംവലി മത്സരം ഉൾപ്പെടെയുള്ള കായിക മൽസരങ്ങൾ നടത്തുന്നു. 


നാളെ ( ബുധനാഴ്ച) വൈകിട്ട് 3 മണിക്ക് ആനപ്പാറ ദാനം ആഡിറ്റോറിയത്തിൽ നടക്കുന്ന വാർഷികാഘോഷം അഡ്വ. അടൂർ പ്രകാശ് എം.പി. ഉദ്ഘാടനം ചെയ്യും. വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിക്കും. മത്സരപരീക്ഷകളിൽ മികച്ച വിജയം നേടിയ കുട്ടികളെ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.വി.എസ്.ബാബുരാജ് ആദരിക്കും. വനിതകളുടെയും കുട്ടികളുടെയും കലാപരിപാടികളും ഉണ്ടാകും. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.


Post a Comment

0 Comments