Recent-Post

പീഡന കേസിലെ പോലീസുകാരന് വേണ്ടിയുള്ള തെരച്ചിൽ; നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി


 

നെടുമങ്ങാട്: രണ്ടു സ്ത്രീകളെ പീഡനത്തിന് ഇരയാക്കിയെന്ന കേസില്‍ പ്രതിയായ പോലീസുദ്യോഗസ്ഥന്‍ എ.വി.സൈജുവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ഇയാളുടെ ഭാര്യക്കും മകള്‍ക്കുമെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. സസ്‌പെന്‍ഷനിലായ സൈജു ഒളിവിലാണ്.




കൊച്ചി കണ്‍ട്രോള്‍ റൂം സി.ഐ. ആയ സൈജു, നെടുമങ്ങാട്, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ. ആയിരിക്കവെയാണ് പീഡനക്കേസില്‍ പ്രതിയായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.


ഒളിവില്‍ ഇരുന്നുകൊണ്ടുതന്നെ നെടുമങ്ങാട് സ്റ്റേഷനിലെ കേസില്‍ എ.വി.സൈജു മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്.

Post a Comment

0 Comments