നെടുമങ്ങാട്: കാപ്പ ചുമത്തി നാടുകടത്തിയ ഗുണ്ടാ നേതാവിനെ അറസ്റ്റ് ചെയ്തു. നെടുമങ്ങാട് കരിക്കുഴി തടത്തരികത്തുവീട്ടിൽ കരിമൺ സജീർ എന്ന സജീറി (42) നെയാണ് ഉത്തരവ് ലംഘിച്ചതിന് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്.


കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രെവെൻഷൻസ് ആക്ട് പ്രകാരം തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ജനറൽ നിശാന്തിനി ഐപിഎസ് തിരുവനന്തപുരം റൂറൽ ജില്ലയിൽ നിന്നും നാടുകടത്തിയ പ്രതിയായാണ് ഇയാൾ. ഇക്കഴിഞ്ഞ നവംബർ ഇരുപത്തിരണ്ടിന് ആണ് സജീറിനെ കാപ്പ ചുമത്തി നാടുകടത്തിയത്. എന്നാൽ ജില്ലയിൽ നിന്നും പുറത്താക്കപ്പെട്ട ഇയാൾ രാത്രികാലങ്ങളിലെ രഹസ്യമായി വീട്ടിലെത്തുകയും ഇവിടെ ഒളിവിൽ കഴിയുകയുമായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നെടുമങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ.

തിരുവനന്തപുരം റൂറൽ എസ്പി ശില്പ ദേവയ്യയുടെ നിർദ്ദേശപ്രകാരം നെടുമങ്ങാട് ഡി വൈ എസ് പി സ്റ്റുവർട്ട് കീലർ, ഇൻസ്‌പെക്ടർ എസ് സതീഷ് കുമാർ, എസ്ഐമാരായ ശ്രീനാഥ്, സൂര്യ കെ ആർ, റോജോമോൻ, സീനിയൻ സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, ഷാൻ, അഖിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വീടിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.