Recent-Post

ദേശീയ കർഷക ദിനാചരണവും ക്രിസ്തുമസ് സംഗമവും സംഘടിപ്പിച്ചു


 

മൂഴി: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച ദേശീയ കർഷക ദിനാചരണവും ക്രിസ്തുമസ് സംഗമവും നടത്തി. ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ സംസ്ഥാന ചെയർമാൻ പനവൂർ ഹസൻ പരിപാടി ഉദ്ഘാടനം ചെയ്തു. 



ടിപ്പു കൾച്ചറൽ സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സനു എസ്, വിനായക് ശങ്കർ, ആർ രാധാകൃഷ്ണൻ, അരുൺ എസ് കളത്തറ, ജെ ബാബു, ലളിതാ വി, എൻ.റംല ബീവി, രഞ്ജു കൃഷ്ണ എന്നിവർ സംസാരിച്ചു. മുതിർന്ന കർഷകരെ കാർഷിക വസ്തുക്കൾ നൽകി ആദരിച്ചു.


Post a Comment

0 Comments