ആനപ്പാറ: ആനപ്പാറ ഗവ. ഹൈസ്കൂളിൽ പുതുതായി നിർമ്മിക്കുന്ന കളിസ്ഥലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.എസ്.ബാബുരാജ് നിർവ്വഹിച്ചു. വിതുര ഗ്രാമപഞ്ചായത്തിന്റെ 2022 - 23 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കളിസ്ഥലം നിർമ്മിക്കുന്നത്.
വാർഡ് മെമ്പർ വിഷ്ണു ആനപ്പാറ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ നീതു രാജീവ്, പഞ്ചായത്ത് അംഗങ്ങളായ വത്സല.ആർ,സിന്ധു, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജീജ, ഹെഡ്മിസ്ഡ്രസ് ബീനറാണി, തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ രാഹുൽ, എസ്.എം.സി ചെയർമാൻ രാജേഷ്, പി.റ്റി.എ വൈസ് പ്രസിഡന്റ് ഷൈജു, തുടങ്ങിയവർ സംസാരിച്ചു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.