നെടുമങ്ങാട്: അപകടക്കെണിയിൽ റവന്യു ടവറിലെ തേനീച്ചക്കൂടുകൾ. നാലോളം വലിയ തേനീച്ചക്കൂടുകളാണ് കെട്ടിടത്തിന്റെ മുകളിൽ ഉള്ളത്. മുൻപ് തേനീച്ചകൾ കൂടു വെച്ച് അപകടക്കെണിയായപ്പോൾ കൂടി കരിച്ചു കളഞ്ഞിരുന്നു. എന്നാൽ അവ വീണ്ടും കൂടുകൂട്ടിയിരിക്കുകയാണ്.
സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളും കടകളും ഉൾപ്പെടുന്ന റവന്യൂ ടവറിൽ നിരവധി ആളുകൾ ദിവസവും എത്തുന്നുണ്ട്. കൂടാതെ തേനീച്ച കൂടുവച്ചിരിക്കുന്നതിനു എതിർവശത്ത് കോടതിയും. തേനീച്ചയുടെ ആക്രമണം ഉണ്ടാകുന്നതിനു മുൻപ് അവയെ മാറ്റണമെന്നാണ് റവന്യു ടവർ ജീവനക്കാരുടെയും അവിടെ എത്തുന്നവരുടെയും ആവശ്യം.





0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.