വിതുര: കളഞ്ഞുകിട്ടിയ രണ്ട് പവന്റെ മാലയും ഏലസും ഉടമയ്ക്ക് തിരിച്ചുനൽകി യുവതി മാതൃകയായി. കൊപ്പം കരിമ്പനടി സ്വദേശി രാജേഷിന്റെ ഭാര്യ രഞ്ജുമോൾ ആണ് കളഞ്ഞുകിട്ടിയ മാല തിരികെ ഏല്പിച്ചു മാതൃകയായത്. വിതുര ശിവൻകോവിൽ ജംഗ്ഷന് സമീപം പാർവതി ഭവനിൽ പാർവതിയുടെ സ്വർണാഭരണങ്ങളാണ് ഇന്നലെ രാവിലെ നടക്കാനിറങ്ങിയപ്പോൾ നഷ്ടപ്പെട്ടത്. സ്വർണം നഷ്ടപ്പെട്ടവിവരം വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്തിരുന്നു.

രാവിലെ വിതുര ശ്രീമഹാദേവർ ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയപ്പോഴാണ് വിതുര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തുനിന്ന് മാലകിട്ടിയത്. വീട്ടിലെത്തിയ രഞ്ജുമോൾ മാലകളഞ്ഞുകിട്ടിയ വിവരം ഗൾഫിലുള്ള ഭർത്താവിനെ അറിയിച്ചു. ഭർത്താവിന്റെ നിർദ്ദേശത്തെ തുടർന്ന് രഞ്ജുമോൾ വിതുര സ്റ്റേഷനിൽ എത്തി മാല പൊലീസിന് കൈമാറുകയായിരുന്നു. ഉടമയെ പൊലീസ് വിവരം അറിയിക്കുകയും വിതുര എസ്.ഐ വിനോദ്കുമാറിന്റെ സാന്നിദ്ധ്യത്തിൽ മാല കൈമാറുകയുംചെയ്തു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.