Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

വീടും സ്ഥലവും എഴുതി നൽകാത്തതിന് അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ


പാലോട്: വീടും സ്ഥലവും എഴുതി നൽകാത്തതിൽ പ്രകോപിതനായ മകൻ അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. പെരിങ്ങമ്മല കോളച്ചൽ കൊന്നമൂട് തോന്തംകുഴി ശകുന്തള വിലാസത്തിൽ ജിനേഷി (33) നെയാണ് പാലോട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏഴിനായിരുന്നു സംഭവം.



വസ്തുവിനെ ചൊല്ലി അമ്മയോട് കലഹിച്ച ഇയാൾ തലയ്ക്ക് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. അമ്മയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും ജിനേഷ് രക്ഷപ്പെടുകയായിരുന്നു. ആക്രമണം ചെറുക്കാനുള്ള ശ്രമത്തിനിടയിൽ കൈ ഒടിഞ്ഞ വസന്ത തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിഭാഗത്തിൽ ചികിത്സയിലാണ്. വസ്തു വിഷയവുമായി ബന്ധപ്പെട്ട് ഇതിനു മുമ്പും ജിനേഷ് അമ്മയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറഞ്ഞു. പാരിപ്പള്ളിയിലുള്ള ഒരു റബ്ബർ എസ്റ്റേറ്റിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ പാലോട് പോലീസ് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.


സബ് ഇൻസ്പെക്ടർമാരായ നിസാറുദ്ദീൻ, റഹീം, എ എസ് ഐ അൽഅമാൻ, സിവിൽ പോലീസ് ഓഫീസർ രജിത്ത് രാജ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.



Post a Comment

0 Comments