Recent-Post

മിൽമ വില വർദ്ധനവ് പ്രതിഷേധാർഹമെന്ന് കെ സുരേന്ദ്രൻ



തിരുവനന്തപുരം: മിൽമ പാലിന് പാക്കറ്റിന് ആറു രൂപ വർദ്ധിപ്പിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. അവശ്യ സാധനങ്ങൾ ക്കെല്ലാം പൊള്ളുന്ന വിലയുള്ളപ്പോൾ പാൽ വില കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.


ജനജീവിതം ദുസഹമാക്കുന്ന നിലപാടുമായി മുന്നോട്ട് പോവുന്ന സംസ്ഥാന സർക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ടാകും. ക്ഷേമപെൻഷൻ ഉൾപ്പെടെ തടഞ്ഞുവെച്ച പിണറായി വിജയൻ സർക്കാരിനെതിരെ ബഹുജനങ്ങളെ അണിനിരത്തി ബിജെപി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.


Post a Comment

0 Comments