Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

സ്കൂൾ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി




നെടുമങ്ങാട്: പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വലിയമല പതിനാറാംകല്ല് ഷഹ്ദാൻ മനസിലിൽ ഇസ്മായിൽ സഹീറിന്റെയും ഷാജയുടെയും മകൾ യുസ്ര ബിന്ദ് സാഹിർ(15) ആണ് മരിച്ചത്.


നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി ആയിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. യുസ്ര തൂങ്ങി നിൽക്കുന്നത് കണ്ട ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണ കാരണം വ്യക്തമല്ല. കുട്ടിക്ക് മാനസിക പ്രശ്നം ഉള്ളതായി വലിയമല പോലീസ് പറയുന്നു. എന്നാൽ ഇതേപ്പറ്റി പ്രതികരിക്കാൻ ബന്ധുക്കൾ തയ്യാറായില്ല.


തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാളെ സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.

Post a Comment

0 Comments