Recent-Post

വീട്ടില്‍നിന്ന് ചന്ദനം പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു

പാലോട്: വീട്ടില്‍നിന്ന് ചന്ദനം പിടികൂടിയ സംഭവത്തില്‍ രണ്ടുപേരെ പാലോട് വനംവകുപ്പ് അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ സ്വദേശി നൗഫല്‍ (28) പകല്‍ക്കുറി സ്വദേശി വിധു (23) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24ന് പള്ളിക്കല്‍ സ്വദേശിയായ ഷബിന്റെ വീട്ടില്‍ നിന്നും ചാക്കില്‍ കെട്ടിയ നിലയില്‍ 10 കിലോ ചന്ദനത്തടികള്‍ വനം വകുപ്പ് പിടികൂടിയിരുന്നു.
 



10 കിലോ ചന്ദന തടികള്‍ കഷണങ്ങളാക്കി ചാക്കില്‍ കെട്ടി റൂമില്‍ വച്ചിരിക്കുകയായിരുന്നു. ഷബിന്റെ പിതാവാണ് ചന്ദനത്തടിയെ കുറിച്ച് വനം വകുപ്പിന് വിവരം നല്‍കിയത്. എന്നാല്‍, അന്ന് പ്രതികളെ കണ്ടെത്താന്‍ വനം വകുപ്പിന് കഴിഞ്ഞില്ല. ഫോണ്‍വിളി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രി ഇരുവരെയും പള്ളിക്കലില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഷബിനെ പിടികൂടാനുണ്ട്. നൗഫല്‍ 2 മാസം മുമ്പ് പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയതാണ്. നെടുമങ്ങാട് വനം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

 
  


    
    

    




Post a Comment

0 Comments