നെടുമങ്ങാട്: നെടുമങ്ങാട് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ സഹപ്രവർത്തകയുടെ പീഡന പരാതി. അഞ്ച് മാസം മുന്പ് സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ച് അതിക്രമം കാട്ടിയെന്നാണ് ആരോപണം. പരാതിയിൽ അന്വേഷണം തുടങ്ങിയതോടെ സ്റ്റേഷൻ മാസ്റ്റർ ഒളിവിൽ പോയി.

കെഎസ്ആര്‍ടിസി നെടുമങ്ങാട് സ്റ്റേഷൻ മാസ്റ്റർ മേലാംകോട് സ്വദേശി വേണുഗോപാലൻ നായർക്ക് എതിരെയാണ് സഹപ്രവർത്തകയുടെ പീഡന പരാതി. ഏപ്രിൽ മാസത്തിൽ ജോലിസ്ഥലത്ത് വച്ച് വച്ച് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചെന്നുമാണ് പരാതി. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ വച്ചായിരുന്നു 38 കാരിയായ കീഴ്ജീവനക്കാരിക്ക് നേരെ അതിക്രമം നടന്നത്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
കഴിഞ്ഞ ദിവസമാണ് ഭർത്താവിനൊപ്പം നെടുമങ്ങാട് സ്റ്റേഷനിൽ എത്തി ജീവനക്കാരി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് സ്റ്റേഷൻ മാസ്റ്റർക്ക് എതിരെ ഐപിസി 354, ഐപിസി 354 എ വകുപ്പുകള്‍ പ്രകാരം എഫ്ഐആര്‍ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം തുടങ്ങി. ഓഫീസിൽ ചെന്ന് നടത്തിയ അന്വേഷണത്തിൽ മറ്റ് വനിതാ ജീവനക്കാർ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങിയതോടെ വേണുഗോപാലൻ നായർ ഒളിവിൽ ആണ്.
സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.