Recent-Post

ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹോത്സവത്തിനും കാവടിയാട്ടത്തിനും തുടക്കം കുറിച്ചു

ആനാട്: പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ മഹോത്സവത്തിനും കാവടിയാട്ടത്തിനും തുടക്കം കുറിച്ചു. ചൊവ്വാഴ്ച രാവിലെ ഉള്ളൂർ രാജൻ സ്വാമിയുടെ നേതൃത്വത്തിൽ ഇരുന്നൂറോളം കാവടിക്കാർക്ക് കാപ്പ് കെട്ടി വ്രതരംഭം കുറിച്ചു. വൈകുന്നേരം ക്ഷേത്ര സമിതി പ്രസിഡണ്ട് ആനാട് ജയന്റെ അധ്യക്ഷതയിൽ കൂടിയ സാംസ്കാരിക സമ്മേളനം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം നിർവഹിച്ചു.



 

ചടങ്ങിൽ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശൈലജ, ഉഴമലയ്ക്കൽ വേണുഗോപാൽ, കവി സനൽ ഡാലുമുഖം, തെന്നൂർ ബി അശോക്, ആർ അനിൽകുമാർ, സമിതി ജോയിന്റ് സെക്രട്ടറി ആർ അജയകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ നേട്ടറകോണം ഗോപാലകൃഷ്ണൻ, കവിത പ്രവീൺ, ലീലാമ്മ ടീച്ചർ, റ്റി പത്മകുമാർ, പുത്തൻപാലം ഷഹീദ്, എം ജി ധനീഷ്, വി കെ വേണുഗോപാൽ, എൻ സുബ്രഹ്മണ്യൻ, വി ചന്ദ്രൻ പിള്ള, അശോകൻ
 വി, ശ്രീലാൽ ബി, രവീന്ദ്രൻ നായർ, ആനാട് ജി ചന്ദ്രൻ, ആനാട് സുരേഷ്, കെ അജയകുമാർ, സി ആർ മധുലാൽ തുടങ്ങിയവർ സംസാരിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
 
  


    
    

    




Post a Comment

0 Comments