Recent-Post

കൊല്ലത്ത് പോലീസിൻ്റെ നടുറോഡിലെ പരസ്യ വിചാരണ; മാധ്യമ പ്രവർത്തകൻ്റെ പരാതിയിൽ എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത

കൊല്ലം: അഞ്ചൽ പോലീസ് സ്റ്റേഷൻ മുൻ എസ്.ഐയും വിഴിഞ്ഞം പോർട്ട് പോലീസ് സ്റ്റേഷനിലെ ഇപ്പോഴത്തെ എസ്.ഐയുമായ ജ്യോതിസ് കുമാറിനെതിരെ നടപടിക്ക് സാധ്യത. മാധ്യമ പ്രവർത്തകൻ ഇൻഷാദ് സജീവ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിന്മേലാണ് പോലീസ് അന്വേഷണം നടക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് അടുത്ത ദിവസങ്ങളിൽ പോലീസ് ഇൻഷാദിൻ്റെ മൊഴി രേഖപ്പെടുത്തും.



 
അഞ്ചൽ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായിരുന്ന സമയത്ത് ജ്യോതിസ് കുമാർ യുവാവിനെ അർദ്ധരാത്രിയിൽ നടുറോഡിൽ നിർത്തി പരസ്യ വിചാരണ നടത്തുകയും ഈ ദൃശ്യങ്ങൾ ചിത്രീകരിച്ച് വ്യക്തിതാല്പര്യങ്ങൾക്കായി ഓൺലൈൻ മാധ്യമങ്ങൾക്ക് കൈമാറുകയും ജനപ്രീതിക്ക് ശ്രമിച്ചു എന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. ഇത് സാധൂകരിക്കുന്ന വീഡിയോ ഉൾപ്പെടെ ഉള്ളടക്കം ചെയ്താണ് ഇൻഷാദ് സജീവ് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് പരാതി സമർപ്പിച്ചത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

കടുത്ത മനുഷ്യവകാശ ലംഘനങ്ങളാണ് വീഡിയോ പുറത്തുവിട്ടതിലൂടെ പൊലീസുകാർ ചെയ്തതെന്നും. കുറ്റക്കാരനെങ്കിൽ യുവാവിനെതിരെ നടപടി എടുക്കുന്നതിന് പകരം നടുറോഡിൽ വിചാരണ നടത്തി ആ ദൃശ്യങ്ങൾ പോലീസ് തന്നെ പുറത്ത് വിട്ട് ഷോ ഓഫ് നടത്തുകയാണ് ഉണ്ടായതെന്നും ഇൻഷാദ് സജീവ് പറഞ്ഞു.

 
  


    
    

    




Post a Comment

0 Comments