Recent-Post

ആനാട് പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടക്കും

ആനാട്: പെരിങ്ങാവൂർ ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദുർഗാഷ്ടമി, മഹാനവമി, വിജയദശമി ദിനങ്ങളായ ഒക്ടോബർ 3, 4, 5 തീയതികളിൽ വിശേഷാൽ പൂജകൾ നടക്കും. പുസ്തകം പൂജവയ്‌പ്പ്, ആയുധ പൂജ, വാഹനപൂജ, വിദ്യാരംഭം എന്നിവയോട് കൂടി വിപുലമായാണ് ഈ വർഷം ഒരുക്കിയിരിക്കുന്നത്. ഈ ദിവസങ്ങളിൽ എല്ലാം വിശേഷാൽ പൂജകളും ഭഗവതിസേവയും ക്ഷേത്രമേൽശാന്തി ഉമേഷ് പോറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നതാണ്.


വിജയദശമി ദിനത്തിൽ രാവിലെ 7 മുതൽ മുതൽ അധ്യാപകനായ പെരിങ്ങാവൂർ മഠത്തിൽ മധുകുമാര ശർമ്മ കുഞ്ഞുങ്ങൾക്ക് ആദ്യക്ഷരം കുറിക്കുമെന്ന് ഭരണസമിതി പ്രസിഡണ്ട് ആനാട് ജയനും സെക്രട്ടറി ബി ശ്രീകണ്ഠനും അറിയിച്ചു.

Post a Comment

0 Comments