Recent-Post

കെഎസ്ആർടിസി ഗ്രീൻഫീൽഡ് സർവീസിന് വൻ സ്വീകാര്യത; മലയോര ഹൈവേയിലെ ആദ്യത്തെ സൂപ്പർഫാസ്റ്റ്

തിരുവനന്തപുരം: മലയോര ഹൈവേയിൽ കിഴക്കൻ മേഖലയ്ക്ക് കെഎസ്ആർടിസിയുടെ ആദ്യ സൂപ്പർ ഫാസ്റ്റ് സർവീസിനു വൻ സ്വീകാര്യത. സെപ്റ്റംബർ ഒന്നിന് ആരംഭിച്ച തിരുവനന്തപുരം– കൽപറ്റ സർവീസ് രാവിലെ 4നു തമ്പാനൂർ കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നിന്നു വയനാട്ടിലെ കൽപറ്റയിലേക്കാണു യാത്ര. പേരൂർക്കട, നെടുമങ്ങാട്, പാലോട്, മടത്തറ, കുളത്തൂപ്പുഴ, തെന്മല, പുനലൂർ , പത്തനാപുരം, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശൂർ, ഷൊർണൂർ, പട്ടാമ്പി, പെരിന്തൽമണ്ണ, അരീക്കോട്, മുക്കം, താമരശ്ശേരി, അടിവാരം വഴി കല്പറ്റയിലേക്കാണ് യാത്ര. പുതിയ സർവീസിന്റെ കളക്ഷൻ അന്പത്തിനായിരത്തിനു മുകളിലെത്തിയെന്ന് അധികൃതർ അറിയിച്ചു.


സമയവിവരം:

04.00AM തിരുവനന്തപുരം
04.35AM നെടുമങ്ങാട്
05.35AM കുളത്തൂപ്പുഴ
05.55AM തെന്മല
06.20AM പുനലൂർ
06.45AM പത്തനാപുരം
07.05AM കോന്നി
07.15AM പത്തനംതിട്ട
07.55AM റാന്നി
08.15AM എരുമേലി
09.10AM ഈരാറ്റുപേട്ട
09.30AM പാലാ
10.30AM തൊടുപുഴ
12.05PM അങ്കമാലി
01.05PM തൃശ്ശൂർ
02.00PM ഷൊർണൂർ
03.10PM പെരിന്തൽമണ്ണ
03.20PM മഞ്ചേരി
04.55PM താമരശ്ശേരി
05.15PM അടിവാരം
06.00PM കൽപ്പറ്റ

മടക്കയാത്ര

05.45AM കൽപ്പറ്റ
06.50AM താമരശ്ശേരി
08.35AM പെരിന്തൽമണ്ണ
10.40AM തൃശ്ശൂർ 
12.40PM മൂവാറ്റുപുഴ
02.15PM പാലാ
03.00PM കാഞ്ഞിരപ്പള്ളി
04.15PM പത്തനംതിട്ട
05.25PM പുനലൂർ 
07.15PM തിരുവനന്തപുരം

ഓൺലൈൻ ബുക്കിംഗ്: online.keralartc.com & Ente KSRTC App

മടക്കയാത്ര നെടുമങ്ങാട് വഴിയല്ല


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments