Recent-Post

തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് പുതിയ സർവീസുമായി ഇൻഡിഗോ

തിരുവനന്തപുരം: ഇൻഡിഗോ എയർലൈൻസ് ഒക്ടോബർ 1 മുതൽ തിരുവനന്തപുരത്ത് നിന്ന് പൂനെയിലേക്ക് പുതിയ സർവീസ് ആരംഭിക്കും. തിങ്കളാഴ്ച ഒഴികെ ആഴ്ചയിൽ 6 സർവീസുകൾ ഉണ്ടാകും.


തിരുവനന്തപുരത്ത് നിന്ന് രാത്രി 11.45 ന് പുറപ്പെട്ട് (6E 6951) പുലർച്ചെ 01:35 ന് പൂനെയിലെത്തും. മടക്ക വിമാനം (6E 6746) പുലർച്ചെ 02:05 ന് പുറപ്പെട്ട് 04:15 ന് തിരുവനന്തപുരത്ത് എത്തിച്ചേരും.


കേരളത്തിൽ നിന്നും തമിഴ്‌നാടിന്റെ തെക്കൻ ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്ക് നേരിട്ടുള്ള വിമാന സർവീസ് സഹായകമാകും. പുതിയ സർവീസിനുള്ള ബുക്കിംഗ് ആരംഭിച്ചു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

 
  


    
    

    




Post a Comment

0 Comments