Recent-Post

നായയുടെ കടിയേറ്റു; പിന്നാലെ പനി ബാധിച്ചു; മൂഴിയിൽ യുവതി മരിച്ചു


മൂഴി: നായുടെ കടിയേറ്റതിന് പിന്നാലെ പനിബാധിച്ച യുവതി മരിച്ചു. മൂഴി പെരുംകൈത്തോട് വീട്ടിൽ സത്യശീലൻ - സതീഭായി അമ്മ ദമ്പതികളുടെ മകൾ അഭിജ (24)ആണ് മരിച്ചത്. നായ കടിച്ചതാണോ മരണകാരണമെന്ന് സ്ഥിരീകരിച്ചിട്ടില്ല. 



കുറച്ചു ദിവസങ്ങൾക്കു മുമ്പാണ് അഭിജയെ നായ കടിച്ചത്. തുടർന്ന് വാക്‌സിൻ എടുത്തിരുന്നു. ഇതിനിടയിലാണ് പനി ബാധിച്ചു കുഴഞ്ഞു വീണത്. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ വന്നാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

Post a Comment

0 Comments