Recent-Post

മഴ കുറഞ്ഞെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാത്ത് മഴ കുറഞ്ഞെങ്കിലും മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. പല താലൂക്കുകളിലെയും സ്‌കൂളുകൾ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഉത്തരവ്. ആലപ്പുഴ, തൃശൂർ, ഇടുക്കി ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഗസ്റ്റ് 11ന് അവധിയായിരിക്കുമെന്ന് അതത് ജില്ലകളിലെ കളക്ടർമാർ വ്യക്തമാക്കി.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

തൃശൂരിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന എടത്തിരുത്തി ഹൈസ്‌കൂൾ, കാറളം എഎൽപിഎസ്, ചേർപ്പ് ജെബിഎസ്, താണിശ്ശേരി ലിറ്റിൽ ഫ്ളവർ എൽപിഎസ് എന്നീ സ്‌കൂളുകൾക്കാണ് വ്യാഴാഴ്ച അവധി. ഇടുക്കി ജില്ലയിൽ ഇടുക്കി താലൂക്കിലെ കഞ്ഞിക്കുഴി നങ്കിസിറ്റി സർക്കാർ എൽപി സ്‌കൂൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.
 
  


    
    

    




Post a Comment

0 Comments