വലിയതുറ: ജോലിയിൽ ഒന്നിച്ച വലിയ തുറയിലെ എസ്‌ഐമാർ ജീവിതത്തിലും ഒന്നിച്ചു. വലിയതുറ സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ. അഭിലാഷ് മോഹനനും ക്രൈം എസ്.ഐ. അലീനാ സൈറസുമാണ് വിവാഹ ജീവിതത്തിലേയ്ക്ക് കടന്നത്. ഇരുവർക്കും സഹപ്രവർത്തകർ ആശംസകൾ നേർന്നു.

ജോലിയുടെ ഭാഗമായിട്ടായിരുന്നു അവർ പരസ്പരം കാണുകയും സംസാരിക്കുകയും ചെയ്തിരുന്നത്. കേസുകൾ കൈകാര്യം ചെയ്യുന്നതിലും അവ അന്വേഷിച്ച് കൃത്യമായ റിപ്പോർട്ട് തയ്യാറാക്കുന്നതിലുമൊക്കെ പുലർത്തിയിരുന്ന ഇവർ പതിയെ അടുക്കുകയായിരുന്നു. അലീന പ്രകടിപ്പിക്കുന്ന പക്വതയും ഉത്തരവാദിത്വവുമാണ് അലീനയെ തന്റെ ജീവിതത്തിന്റെ ഭാഗമാക്കാൻ ആഗ്രഹിച്ചതെന്ന് എസ്.ഐ. അഭിലാഷ് പറഞ്ഞു.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ജോലിയോടുള്ള അഭിലാഷിന്റെ ആത്മാർഥതയും പോസിറ്റീവ് നിലപാടുകളും തന്നെയാണ് തന്നെയും ആകർഷിച്ചതെന്ന് അലീനയും വെളിപ്പെടുത്തി. ജൂലായ് 14-ന് മലയിൻകീഴ് രജിസ്ട്രാർ ഓഫീസിലായിരുന്നു വിവാഹം. ”രാവിലെ 11-ന് ഞങ്ങൾ വിവാഹിതരായി. രജിസ്ട്രാഫീസിൽ കൊടുക്കേണ്ട അപേക്ഷയിലെ ഫോട്ടോ മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.പൃഥ്വിരാജാണ് സാക്ഷ്യപ്പെടുത്തിയത്. വിവാഹക്കാര്യം പറഞ്ഞപ്പോൾ ആദ്യം അദ്ദേഹവും ഞെട്ടി. ആശംസകൾ അറിയിച്ചശേഷം സന്തോഷത്തോടെ ഒപ്പിട്ടുതന്നു”- അലീന ചെറുപുഞ്ചിരിയോടെ പറഞ്ഞു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.