Recent-Post

കർഷകദിനത്തിൽ നക്ഷത്രവനം ഒരുക്കി പരുത്തിക്കുഴി ഗവ.എൽ പി സ്കൂൾ

പരുത്തിക്കുഴി: പരുത്തിക്കുഴി ഗവ.എൽ.പി സ്കൂൾ ചിങ്ങം 1 കർഷകദിനം സമുചിതമായി ആചരിച്ചു. കേരളീയ വസ്ത്രമണിഞ്ഞ് കുരുന്നുകൾ പുതു വർഷത്തെ സ്വാഗതം ചെയ്തു. പ്രത്യേക അസംബ്ലിയിൽ കൃഷിപ്പാട്ടുകൾ, കൃഷിച്ചൊല്ലുകൾ, കടങ്കഥകൾ, സന്ദേശം തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചു. നക്ഷത്ര വനം എന്ന വേറിട്ട പ്രവർത്തനം വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കി. അപൂർവമായി ലഭ്യമാകുന്ന ജന്മനക്ഷത്ര വൃക്ഷ തൈകൾ സംഘടിപ്പിച്ച് വിദ്യാലയത്തിൽ നക്ഷത്ര വനം ഒരുക്കുവാൻ വിദ്യാലയ കൂട്ടായ്മയ്ക്ക് സാധിച്ചു.





വൃക്ഷ തൈ നടീൽ ഉദ്ഘാടനം സെക്രട്ടറിയേറ്റ് ഗാർഡൻ സൂപ്പർവൈസറായി സേവനമനുഷ്ഠിക്കുന്ന വലിയമല സുരേഷ് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഷിജു അധ്യക്ഷനായ ചടങ്ങിൽ പ്രധാന അധ്യാപിക പ്രീത, വികസന സമിതി ചെയർമാൻ കെ. എസ്. സുജിലാൽ, ശരണ്യ, ബിന്ദു, ജിജിത എന്നിവർ സംസാരിച്ചു.

 
  


    
    

    




Post a Comment

0 Comments