Recent-Post

പതിന്നാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ

അരുവിക്കര: പതിന്നാലു വയസ്സുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ 41-കാരനായ അച്ഛനെ അറസ്റ്റുചെയ്തു. അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കഴിഞ്ഞ 24-ന് വൈകീട്ട് നാലുമണിയോടെ വീട്ടിലാരുമില്ലാതിരുന്ന സമയത്താണ് കുട്ടിയെ അച്ഛൻ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചത്. കുട്ടി അമ്മയോടും സ്കൂളിലെ അധ്യാപികയോടും വിവരം പറഞ്ഞു. ഇവർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി കേസെടുത്തു. അറസ്റ്റുചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



 
  


    
    

    




Post a Comment

0 Comments