Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കഴക്കൂട്ടത്ത് സഹോദരങ്ങൾ തമ്മിൽ തർക്കം; ഒരാൾ മരിച്ചു

കഴക്കൂട്ടം: യുവാവിനെ സഹോദരൻ കുത്തിക്കൊന്നു. കഴക്കൂട്ടം സ്വദേശി രാജുവിനെയാണ് അനുജൻ രാജ കുത്തിക്കൊലപ്പെടുത്തിയത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കഴക്കൂട്ടം പൂല്ലാട്ടുകരി കോളനിയിലാണ് സംഭവം നടന്നത്. ഇരുവരും മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

ഇരുവരും തമ്മിൽ മദ്യപിച്ച് വഴക്കിടുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ മദ്യപാനത്തിനിടെ തർക്കമുണ്ടാകുകയും രാജ സഹോദരൻ രാജുവിനെ കത്തി കൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുകയും മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

രാജു ചുമട്ട് തൊഴിലാളിയും സഹോദരൻ രാജ ഓട്ടോ ഡ്രൈവറുമാണ്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല.


 
  


    
    

    




Post a Comment

0 Comments