തിരുവനന്തപുരം: കേരളത്തിലാദ്യമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നൈറ്റ് ഷോപ്പിംഗിനു ഇനി മിനിറ്റുകൾ മാത്രം. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ന് ലുലു മാള്‍ 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്നു. ഷോപ്പിംഗ് കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റാന്‍ മാളിലെ ലുലുവിന്റെ എല്ലാ ഷോപ്പുകളിലും മറ്റ് റീട്ടെയ്ല്‍ ഷോപ്പുകളിലും ഉപഭോക്താക്കള്‍ക്ക് 50% ഡിസ്‌കൗണ്ട് ഒരുക്കിയിട്ടുണ്ട്. കേരളത്തില്‍ നൈറ്റ് ഷോപ്പിംഗ് എന്ന ആശയം നടപ്പിലാക്കുന്ന ആദ്യ മാള്‍ ആണ് ലുലു മാൾ തിരുവനന്തപുരം. രാജ്യത്തെ തന്നെ ഏറ്റവും വലിയ ഐടി പാര്‍ക്കായ ടെക്‌നോപാര്‍ക്കിലെ ടെക്കികളുടെയടക്കം ദീര്‍ഘകാലത്തെ ആവശ്യം കൂടിയായിരുന്നു കേരളത്തില്‍ നൈറ്റ് ഷോപ്പിംഗ് വേണമെന്നത്. ഇതോടൊപ്പം ടൂറിസം വകുപ്പ് വിഭാവനം ചെയ്ത ട്രാവന്‍കൂര്‍ ഹൈറിറ്റേജ് പ്രോജക്ടിന് പ്രോത്സാഹനം നല്‍കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് ലുലു മാളിന്റെ നേതൃത്വത്തില്‍ ഇന്ന് നൈറ്റ് ഷോപ്പിംഗ് നടപ്പാക്കുന്നത്.
യാത്രാതടസ്സങ്ങളൊഴിവാക്കാന്‍ പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസിയും രംഗത്തുണ്ട്. രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് യാത്രക്കാരുടെ തിരക്കനുസരിച്ച് കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തുക. ഓപ്പണ്‍ ഡെക്ക് ഡബിള്‍ ഡക്കര്‍ ബസില്‍ യാത്ര ചെയ്ത് മാളിലെത്താനും കെഎസ്ആര്‍ടിസി സൗകര്യമൊരുക്കിയിട്ടുണ്ട്.
കണിയാപുരം, കഴക്കൂട്ടം, ആറ്റിങ്ങല്‍, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളില്‍ നിന്ന് മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് തിരുവനന്തപുരം – ലുലു മാള്‍ റൂട്ടില്‍ ഈ സൗകര്യം ലഭിയ്ക്കുക. യാത്രക്കാര്‍ക്ക് ഈ സ്ഥലങ്ങളില്‍ നിന്ന് ഇരു ദിശകളിലേക്കുമുള്ള ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ്. ഇതിന് പുറമെ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസുകളും നൈറ്റ് ഷോപ്പിംഗ് വേളയില്‍ യാത്രസൗകര്യമൊരുക്കും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.