Recent-Post

വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിലായി

വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിലായി
വട്ടപ്പാറ: വാറ്റ് ഉപകരണങ്ങളുമായി യുവാവ് അറസ്റ്റിലായി. പുനയ്ക്കോട് തടത്തരികത്ത് എൻ.എം.സി 35/206 വീട്ടിൽ, ഗ്യാസടുപ്പ് വച്ച് വാറ്റ് നടത്തിയ വിജുവിനെയാണ് (48) അറസ്റ്റ് ചെയ്തത്. വീട്ടിൽ നിന്ന് 95 ലിറ്റർ കോടയും പതിനായിരം രൂപ വില വരുന്ന വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വട്ടപ്പാറ വേങ്കോട് സനഗർ പുനയ്ക്കോട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ അറസ്റ്റിലായത്.


നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ

നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി.ആർ.സുരൂപിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എ.നവാസ്, പ്രിവന്റിവ് ഓഫീസർ വി അനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ നജിമുദ്ദീൻ, ഷജിം, ഡ്രൈവർ മുനീർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
 
  


    
    

    




Post a Comment

0 Comments