Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കെ.എസ്.ആർ.ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ മരിച്ചു

അഞ്ചുതെങ്ങ് കോസ്റ്റൽ സ്റ്റേഷനിലെ പൊലീസുകാരൻ വാഹനാപകടത്തിൽ മരിച്ചു
അഞ്ചുതെങ്ങ്:
കെ.എസ്.ആർ.ടി സി ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പോലീസുകാരൻ മരിച്ചു. അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ എസ് ഐ കൊല്ലം കുണ്ടറ കുമ്പഴ മഴവിൽ ഹൗസിൽ സുനിൽകുമാറാണ് മരണപ്പെട്ടത്. 47 വയസ്സായിരുന്നു.

നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ


കഴിഞ്ഞദിവസം രാവിലെ ഡ്യൂട്ടിക്ക് വരവെ ചാവർകോട് പാളയംകുന്നു കാറ്റാടിമൂടിന് സമീപമാണ് സുനിൽകുമാർ സഞ്ചരിച്ചിരുന്ന ബൈക്കും കെഎസ്ആർടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുനിൽകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു. മരണപ്പെട്ട സുനിൽകുമാറിന് ഭാര്യയും പ്ലസ് വണ്ണിന് പഠിക്കുന്ന മകനും ആറാം ക്ലാസിൽ പഠിക്കുന്ന മകളുമുണ്ട്.

 
  


    
    

    




Post a Comment

0 Comments