Recent-Post

മോഷണ ശ്രമത്തിനിടയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയുടെ കാതുകള്‍ പറിച്ച് കമ്മല്‍ കവര്‍ന്നു

മോഷണ ശ്രമത്തിനിടയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയുടെ കാതുകള്‍ 
അമ്പലപ്പുഴ: മോഷണ ശ്രമത്തിനിടയില്‍ തനിച്ച് താമസിക്കുന്ന വൃദ്ധയുടെ കാതുകള്‍ പറിച്ച് കമ്മല്‍ കവര്‍ന്നു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന കണ്ടംചേരിയില്‍ ഗൗരി (90)യുടെ കാതിന്റെ ഒരു ഭാഗമാണ് പറിഞ്ഞു പോയത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. പൂട്ടിയിട്ടിരുന്ന വാതിലുകള്‍ കുത്തിത്തുറന്ന് മുറിക്കുള്ളില്‍ എത്തിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന ഗൗരിയുടെ കാതില്‍ കിടന്ന കമ്മലുകള്‍ പറിച്ചെടുക്കുകയായിരുന്നു.



തുടര്‍ന്ന് ഒരു ചെവി അറ്റുപോയി. വൃദ്ധ ബഹളം വെച്ചപ്പോള്‍ മോഷ്ടാവ് തൊട്ടടുത്ത മതില്‍ ചാടി ഓടി രക്ഷപ്പെടുകയായിരുന്നു. അവശയായി രക്തമൊലിപ്പിച്ച് വൃദ്ധ തൊട്ടടുത്ത വീട്ടിലെത്തി വെള്ളം ചോദിച്ചപ്പോഴാണ് അയല്‍ക്കാര്‍ സംഭവം അറിയുന്നത്. തുടര്‍ന്നു ഇവരെ അമ്പലപ്പുഴ ഹെല്‍ത്ത് സെന്ററിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

അമ്പലപ്പുഴ സിഐ ദിജേഷിന്റെ നേതതൃത്തില്‍ ഉള്ള പോലീസ് സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധന നടത്തി.

 
  


    
    

    




Post a Comment

0 Comments