തിരുവനന്തപുരം: തിരുവനന്തപുരം ഉൾപ്പെടെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം വരെയുള്ള ജില്ലകളിലാണ് തീവ്രമഴ പെയ്യുമെന്ന മുന്നറിയിപ്പുള്ളത്. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിങ്ങനെ 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്.
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
നെടുമങ്ങാട് ഓൺലൈൻ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ
ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളിൽ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ടായിരിക്കും. അതിൽ തന്നെ തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട ജില്ലകളില്‍ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്. തെക്കൻ ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്.
ബുധനാഴ്ച 12 ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ വയനാട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ്. പത്തംതിട്ട,ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമായ മഴ പെയ്യുമെന്ന് മുന്നറിയിപ്പ്. കണ്ണൂര്‍,കാസര്‍കോട് ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സബ്സ്ക്രൈബ്


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.