കൊച്ചി: കലൂരിൽ മയക്കുമരുന്നുമായി ലോഡ്ജിൽ താമസിച്ചിരുന്ന അഞ്ച് പേർ കസ്റ്റഡിയിൽ. ലക്ഷദ്വീപ് കല്‍പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന്‍ (25), നവാല്‍ റഹ്മാന്‍ (23), സി.പി. സിറാജ് (27), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും ഇവരിൽ നിന്നും കണ്ടെടുത്തു. കലൂര്‍ കറുകപ്പിള്ളിയിലെ ലോഡ്ജില്‍ നിന്നാണിവരെ പിടിച്ചത്.

ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ച് നൽകിയത് ആരാണെന്നറിയാനുള്ള ശ്രമം തുടങ്ങി. 190 ഗ്രാം കഞ്ചാവുമായി കഞ്ചാവുമായി അക്ബര്‍ എന്നയാളെ സി.ഐ.എസ്.എഫ് പിടികൂടിയിരുന്നു. ലക്ഷദ്വീപിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ഇയാളെ ചോദ്യം ചെയ്ത് വന്നപ്പോഴാണ് കലൂരിൽ അഞ്ചംഗ സംഘം ഉണ്ടെന്ന വിവരം ലഭിക്കുന്നത്. ഇന്നലെ പന്തളത്ത് വെച്ച് എംഡിഎംഎ കച്ചവടം ചെയ്ത അഞ്ച് പേരെ പോലീസ് പിടികൂടിയിരുന്നു. ഇതിലും ഒരു പെൺകുട്ടി ഉണ്ടായിരുന്നു.
സബ്സ്ക്രൈബ്






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.