പോത്തൻകോട്: പൊലീസുകാരെ ആക്രമിച്ച രണ്ടുപേർ പിടിയിലായി. ശോഭന ഭവനിൽ ജിതിൻ (36), ശ്യാം ഭവനിൽ ശ്യാം (38) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രി പത്ത് മണിയോടു കൂടിയാണ് സംഭവം.

പോത്തൻകോട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് സ്ഥാപിച്ച ഗാന്ധി ചിത്രം നശിപ്പിച്ചതിനെതിരെ കോൺഗ്രസ് പരാതി നൽകിയിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികളുടെ ആക്രമണത്തിൽ പ്രിൻസിപ്പല്‍ എസ് ഐ രാജീവ് എസ് എസ് , പ്രൊബേഷൻ എസ് ഐ ആഷിഖ്, സിപിഒ മിനീഷ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വിദേശത്ത് നിന്നും അടുത്ത കാലത്ത് നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുൻപും ഒരു അക്രമണ സംഭവത്തിൽ പങ്കെടുത്തിരുന്നു. ഇവര്‍മദ്യലഹരിയിലായിരുന്നു. പ്രതികൾ പോലീസിന് നേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.