3 ന് വൈകിട്ട് 3 ന് പതാക - കൊടിമര- ബാനർ ജാഥകൾ വിവിധ കേന്ദ്രങ്ങളിൽ നിന്ന് പുറപ്പെടും. ജില്ലാ കൗൺസിൽ അംഗങ്ങളായ വി രാജീവ്, വി ബി ജയകുമാർ , മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി കെ സാം എന്നിവർ ജാഥാ ക്യാപ്ടന്മാരും മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ എസ് രാധാകൃഷ്ണൻ , എസ് ആർ വിജയൻ, അയിരൂപ്പാറ പി. രാമചന്ദ്രൻ എന്നിവർ ഡയറക്ടർമാരുമായിരിക്കും. വൈകിട്ട് 5.30 ന് ജാഥാ സംഗമവും പൊതുസമ്മേളനവും പാലോട് ജോർജ് നഗറിൽ ഭക്ഷ്യ, പൊതു വിതരണ മന്ത്രി അഡ്വ ജിആർ അനിൽ ഉദ്ഘാടനം ചെയ്യും.
4 നു രാവിലെ 9 ന് പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെകട്ടറി മാങ്കോട് രാധാകൃഷ്ണൻ എക്സ് എംഎൽഎ , സംസ്ഥാന എക്സി അംഗം സി ദിവാകരൻ, കിമ്പാൻസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലൻ നായർ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വിപി ഉണ്ണികൃഷ്ണൻ, അരുൺ കെഎസ്, ജില്ലാ അസി.സെക്രട്ടറി പള്ളിച്ചൽ വിജയൻ , ജില്ലാ എക്സി അംഗങ്ങളായ മീനാങ്കൽ കുമാർ , പൂവച്ചൽ ഷാഹുൽ , വെങ്ങാനൂർ ബ്രൈറ്റ് തുടങ്ങിയവർ പങ്കെടുക്കും. 5 ന് ജില്ലാ സമ്മേളന പ്രതിനിധികളുടെയും മണ്ഡലം കമ്മിറ്റി അംഗങ്ങൾ, സെക്രട്ടറി എന്നിവരുടെയും തെരഞ്ഞെടുപ്പ് നടക്കും.
സബ്സ്ക്രൈബ്







0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.