Recent-Post

UPDATES
വാർത്തകൾ ലോഡ് ചെയ്യുന്നു...

കരകുളത്ത് നിന്ന് കാണാതായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ യുവതിയെ വർക്കലയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി
കരകുളം: കാണാതായ യുവതിയെ വർക്കലയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഏണിക്കര കാട്ടുവിളാകം രഞ്ജു ഭവനിൽ അര്‍ച്ചനയെ (35) യാണ് വർക്കല ശിവഗിരി ജങ്ഷനു സമീപം ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ കുട്ടികൾക്ക് നോട്ടുബുക്ക് വാങ്ങാനെന്ന് പറഞ്ഞ് പുറത്തുപോയ അർച്ചന മടങ്ങിയെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അരുവിക്കര പൊലീസിൽ പരാതി നൽകുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബുധനാഴ്ച രാത്രി വർക്കലയിൽ ട്രെയിൻതട്ടി മരിച്ച നിലയിൽ യുവതിയെ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ്: മഹേഷ്, മക്കൾ: അശ്വനി, കാർത്തിക.

 
  


    
    

    




Post a Comment

0 Comments