നെടുമങ്ങാട്: ലഹരിവസ്തുവായ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി. തെന്നൂർ ആനാട് ഗാർഡ് സ്റ്റേഷൻ പള്ളിക്കുന്ന് താഴെ തേവരുകോണത്ത് വീട്ടിൽ കണ്ണൻ എന്ന കിരൺ (27), പെരിങ്ങമ്മല ആനാട് മാന്തുരുത്തി വിജയ് നിവാസിൽ വിച്ചു എന്ന ബിജിൻ (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പെരിങ്ങമ്മല, പാലോട് ഭാഗങ്ങളിൽ കഞ്ചാവിന് പുറമെ വിവിധ മാരക മയക്കുമരുന്നുകളുടെ ഉപയോഗം വ്യാപിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അറസ്റ്റ്. പാലോട് കുശവൂർ ജങ്ഷന് സമീപംവെച്ച് ബൈക്കിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവരുമ്പോൾ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. 0.590 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് കണ്ടെടുത്തു.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.