കൊല്ലം: ഏരൂര്‍ അയിലറയില്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. അയിലറ സര്‍ക്കാര്‍ യുപി സ്കൂളിലെ വിദ്യാര്‍ഥികളുമായി പോയ വാഹനമാണ് മറിഞ്ഞത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പതിനഞ്ചോളം കുട്ടികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ആര്‍ക്കും ഗുരുതര പരിക്കില്ല. കയറ്റം കയറുന്നതിനിടയിലാണ് അപകടമുണ്ടായത്. കയറ്റം കയറുന്നതിനിടെ വാഹനം നിന്നുപോയി. വണ്ടി മുകളിലേക്ക് എടുക്കാന്‍ ശ്രമിച്ചെങ്കിലും ഒരുവശത്തേക്ക് മറിയുകയായിരുന്നു.
നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. ആറുപേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാട്ടുകാരെത്തി വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്ത് വിദ്യാര്‍ഥികളെ രക്ഷപ്പെടുത്തുകയായിരുന്നു. ആറുപേര്‍ക്ക് ചെറിയ പരിക്കുകളുണ്ട്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സബ്സ്ക്രൈബ്

0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.