Recent-Post

ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘാടനവും ആദരിക്കൽ ചടങ്ങും നടന്നു

ഫ്രീഡം ഫിഫ്റ്റി പ്രവർത്തനോദ്ഘടനവും ആദരിക്കൽ ചടങ്ങും നടന്നു
തിരുവനന്തപുരം : സംസ്ഥാന മദ്യവർജന സമിതിയുടെ സാംസ്‌കാരിക വേദിയായ ഫ്രീഡം ഫിഫ്റ്റി യുടെ പ്രവർത്തനോദ്‌ഘാടനം തിരുവനന്തപുരം പ്രസ്സ് ക്ലബ് ഹാളിൽ വിജിലൻസ് എസ്. പി. മുഹമ്മദ് ഷാഫി നിർവഹിച്ചു. ഫ്രീഡം ഫിഫ്റ്റി ചെയർമാൻ റസൽ സബർമതി, വനിതാ കൺവീനർ പ്രിയ ജോൺ, വൈസ് ചെയർമാൻ റോബർട്ട്‌ സാം, കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ,ഗുരുവായൂരപ്പൻ അസോസിയേറ്റ്സ് ഡയറക്ടർ അനിൽ കുമാർ, അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് നിലയം ഹരി, സിനിമാ താരങ്ങളായ ഭീമൻ രഘു. കനകലത, ജോബി,ടോം ജേക്കബ്,കോട്ടയം റഷീദ്, ചലച്ചിത്ര സംവിധായകൻ അർജുൻ ബിനു എന്നിവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.ചലച്ചിത്ര മാധ്യമ രംഗത്തെ കർമ ശ്രേഷ്ഠ പുരസ്കാരം റഹിം പനവൂരിന് വിജിലൻസ് എസ്. പി. മുഹമ്മദ്‌ ഷാഫി സമ്മാനിച്ചു.
ജൂൺ 26നു സമിതി പുറത്തിറക്കുന്ന 'ലഹരി അല്ല ജീവിതം' എന്ന ടെലിഫിലിമിന്റെ പോസ്റ്റർ ചടങ്ങിൽ പ്രകാശനം ചെയ്തു. ആറ്റിങ്ങൽ മണിനാദം നാടൻ പാട്ട് അവതരിപ്പിച്ചു.


 
  


    
    

    




Post a Comment

0 Comments