Recent-Post

വൈദ്യുതി വിതരണം അടിക്കടിമുടങ്ങുന്നതായി പരാതി

വൈദ്യുതി വിതരണം അടിക്കടിമുടങ്ങുന്നതായി പരാതി
വിതുര: വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ വൈദ്യുതി വിതരണം അടിക്കടിമുടങ്ങുന്നതായി പരാതി. മഴക്കാർ കണ്ടാൽ മണിക്കൂറുകളോളം വൈദ്യുതി നിലയ്ക്കുകയാണ് പതിവ്. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് വിതുര മേഖലയിൽ വേനൽമഴ പെയ്തിരുന്നു. ഇതോടെയാണ് മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടത്. വൈദ്യുതി നിലച്ചതോടെ ഫ്രിഡ്ജിലും ഫ്രീസറിലും മറ്റും വാങ്ങി സൂക്ഷിച്ചിരുന്ന പാൽ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മുഴുവൻ കേടായി. ഇടയ്ക്കിടയ്ക്ക് വന്നുപോകുന്ന അവസ്ഥയിലായിരുന്നു വൈദ്യുതി വിതരണം. അതേസമയം മിക്ക ഭാഗത്തും വൈദ്യുതി ലൈനുകൾക്ക് മീതേ മരങ്ങൾ ഒടിഞ്ഞും, കടപുഴകിയും വീണു. പൊൻമുടി മേഖലയിൽ ഉൾപ്പെടെ വൈദ്യുതി വിതരണം നിലച്ചിരുന്നു. ആദിവാസി മേഖലകളിലും മണിക്കൂറുകൾ വൈദ്യുതി അപ്രത്യക്ഷമായി. വിതുര, തൊളിക്കോട് ഇലക്ട്രിക്സിറ്റി ഓഫീസുകളുടെ നേതൃത്വത്തിൽ ഇടയ്ക്കിടയ്ക്ക് രാവിലെ മുതൽ വൈകിട്ട് വരെ ലൈൻ ഓഫാക്കി ലൈനുകൾക്ക് മീതേയുള്ള മരശിഖരങ്ങൾ മുറിച്ചുമാറ്റാറുണ്ടെങ്കിലും മഴയും കാറ്റും വന്നാൽ ലൈനുകൾക്ക് മീതെ ശിഖരങ്ങൾ വീഴുക പതിവാണ്.



 
  


    
    

    




Post a Comment

0 Comments