ഇന്ന് രാവിലെ 9.30 ന് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ റൈറ്റ്. വെരി. റവ. മോൺ. ജി. ക്രിസ്തുദാസ് പതാക ഉയർത്തി. തുടർന്നു നെടുമങ്ങാട് ഫെറോന വികാരി റവ. ഫാ. സിറിൽ സി. ഹാരിസിന്റെ നേതൃത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി, ഫാ. അലക്സ് സൈമണിന്റെ നേതൃത്വത്തിൽ വചന പ്രഘോഷണം, ഫാ. സാബു ക്രിസ്റ്റിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി എന്നിവ നടക്കും. നാളെ രാവിലെ 10 നു ആര്യനാട് ഫെറോന വികാരി ഫാ. ജോസഫ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി, തുടർന്നു ഫാ. ജോയ് തോമസിന്റെ കാർമികത്വത്തിൽ വചന പ്രഘോഷണം, 11.30 നു ഫാ. റോഷൻ മൈക്കിളിന്റെ നേതൃത്വത്തിൽ കുരിശിന്റെ വഴി.
ശനിയാഴ്ച രാവിലെ 10 നു നടക്കുന്ന ആഘോഷമായ സമൂഹ ദിവ്യബലിക്കു കുരിശുമല റെക്ടർ ഫാ. എസ്.എം. അനിൽ കുമാർ കാർമികത്വം വഹിക്കും. തുടർന്നു വചന പ്രഘോഷണം, കുരിശിന്റെ വഴി, കുരിശിന്റെ ആശീർവാദം. ആദ്യ ഘട്ട തീർഥാടനത്തിന്റെ സമാപനം ദിനമായ ഞായറാഴ്ച രാവിലെ 1.30 നു കുരിശിന്റെ വഴി, 11.30 നു കുരിശുമല ഡയറക്ടർ മോൺ. റൂഫസ് പയസ്‌ലീന്റെ നേതൃത്വത്തിൽ ആഘോഷമായ സമൂഹ ദിവ്യബലി, തുടർന്നു വചന പ്രഘോഷണം. രണ്ടാം ഘട്ട തീർഥാടനം നടക്കുന്ന 15 നു രാവിലെ 8നു കുരിശിന്റെ വഴി, 9 ന് ഫാ. ജോൺസൺ ബെർലിയുടെ നേതൃത്വത്തിൽ പീഡാനുഭവ പ്രഭാഷണം. തുടർന്നു കുരിശാരാധന, കുരിശു വന്ദനം, സമാപന ആശീർവാദം.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.