തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബ്ബും തിക്കുറിശ്ശി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന തിക്കുറിശ്ശി സുകുമാരൻ നായർ അനുസ്മരണം ഇന്ന് വൈകുന്നേരം 5.30ന് തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസ് മീറ്റിംഗ് ഹാളിൽ നടക്കും. മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണൻ അധ്യക്ഷനായിരിക്കും. ചലച്ചിത്ര താരം പ്രേംകുമാർ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്ര നിരൂപകൻ ടി. പി.ശാസ്തമംഗലം തിക്കുറിശ്ശി അനുസ്മരണ പ്രഭാഷണം നടത്തും. മാധ്യമ പ്രവർത്തകൻ രാജീവ് ഗോപാലകൃഷ്ണൻ, ചലച്ചിത്ര സംവിധായകൻ ആർ.ശ്രീനിവാസൻ, സാഹിത്യകാരൻമാരായ എൻ. ആർ. സി. നായർ, കരുമം നീലകണ്ഠൻ, ആറ്റിങ്ങൽ സേവന വികാസ് കേന്ദ്ര ഡയറക്ടർ ശ്യാം ആറ്റിങ്ങൽ, തിക്കുറിശ്ശി ഫൗണ്ടേഷൻ സെക്രട്ടറി രാജൻ വി. പൊഴിയൂർ, ട്രഷറർ സുരേന്ദ്രൻ കുര്യാത്തി തുടങ്ങിയവർ സംസാരിക്കും. ചലച്ചിത്ര സംഗീത സംവിധായകൻ ഡോ: വാഴമുട്ടം ചന്ദ്രബാബു തിക്കുറിശ്ശി സ്മരണാഞ്ജലി നടത്തും.
0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.