Recent-Post

വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് സബ് ആർടിഒയുടെ നേതൃത്വത്തിൽബോധവൽക്കരണ ക്ലാസ്സുകൾ ആരംഭിച്ചു

വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുക
നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നെടുമങ്ങാട് സബ് ആർടിഒയുടെ നേതൃത്വത്തിൽബോധവൽക്കരണ ക്ലാസ്സുകൾ ആരംഭിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ എം ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. ഐഎസ്ആർഒ വലിയമലയിലേയും മോഹൻദാസ് എൻജിനീയറിങ് കോളേജ്, അമൃത കൈരളി വിദ്യാലയം, ദർശന സ്കൂൾ എന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹെവി ഡ്യൂട്ടി ഡ്രൈവർമാർക്കാണ് ആദ്യദിനത്തിൽ ക്ലാസ്സുകൾ നൽകിയത്.


വരുംദിവസങ്ങളിൽ ബോധവൽക്കരണ ക്ലാസ്സുകളിൽ കെഎസ്ആർടിസി, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടിപ്പർ ലോറി ഡ്രൈവർമാർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, അപകടങ്ങൾക്ക് കാരണമാവുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ എന്നിവർക്ക് ക്ലാസുകൾ നൽകും.
നെടുമങ്ങാട് ജോയിന്റ് ആർടിഒ അജിത്കുമാർ അധ്യക്ഷത വഹിച്ച പരിപാടികൾ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ റെജി ജോർജ്, അനസ് മുഹമ്മദ്, അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അനിൽ ജിഎസ്, നസീർ തുടങ്ങിയവർ ക്ലാസുകളെടുത്തു.

വരുന്ന ആറുമാസത്തിനുള്ളിൽ നെടുമങ്ങാട് താലൂക്കിലെ അപകടങ്ങൾ 50% ശതമാനം കുറവ് വരുത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പൊതുജനങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസുകളും ഇതോടൊപ്പം നടത്തും.


 
  


    
    

    




Post a Comment

0 Comments