കോട്ടൂർ: ജേർണലിസ്റ്റ് ആന്റ് മീഡിയ അസോസിയേഷൻ (ജെ.എം.എ) തിരുവനന്തപുരം ജില്ലയും നെയ്യാർ മെഡിസിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് കോട്ടൂർ വനം വകുപ്പ് ഓഫീസ് ഓഡിറ്റോറിയത്തിൽ അരുവിക്കര എം.എൽ.എ ജി. സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത യോഗത്തിൽ ജെ.എം.എ ജില്ലാ പ്രസിഡന്റ് രാജേഷ് അധ്യക്ഷ വഹിച്ചു. തുടർന്ന് ജെ.എം.എ ജില്ലാ സെക്രട്ടറി ബിജു .വി സ്വാഗതം പറഞ്ഞു . പഞ്ചായത്ത് പ്രസിഡന്റ് മണിക്oൻ , വാർഡ് മെമ്പർ ശ്രീദേവി, സുരേഷ്, ആർ ഒ, എബിപി, റേഞ്ച് കോട്ടൂർ അജിത്ത് കുമാർ, ടിഇഒ ദിവ്യാ (കാട്ടാക്കട), ജെ.എം.എ സംസ്ഥാന പ്രസിഡന്റ് വൈശാഖ് സുരേഷ്, സംസ്ഥാന സെക്രട്ടറി സനോഫർ, സംസ്ഥാന ട്രഷർ അജിത്കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് എസ്, ജില്ലാ ജോയൻ്റ് സെക്രട്ടറി കണ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം ശശികുമാർ, ജില്ലാ ട്രഷറാർ കൃഷ്ണകുമാർ.ജി എന്നിവർ ആശംസകളറിയിച്ചു.


0 Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, നെടുമങ്ങാട് ഓൺലൈനിന്റേതല്ല.